Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperative Sector

ത​ട്ടി​പ്പു​കാ​ർ ആ​രാ​യാ​ലും ര​ക്ഷ​യി​ല്ല; ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു

പ​ത്ത​നം​തി​ട്ട: സ​ഹ​ക​ര​ണ മേ​ഖ​ല​യെ സ​മ്പൂ​ർ​ണ​മാ​യി അ​ഴി​മ​തി​മു​ക്ത​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​രെ അ​വ​ർ ഏ​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ൽ​പ്പെ​ട്ട​വ​രാ​യാ​ലും ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി​പി​എം ആ​ണെ​ങ്കി​ലും യു​ഡി​എ​ഫ് ആ​ണെ​ങ്കി​ലും ത​ട്ടി​പ്പു​കാ​ർ ത​ട്ടി​പ്പു​കാ​ർ ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ഴി​മ​തി ന​ട​ത്തു​ന്ന​വ​രെ​യും അ​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്ന​വ​രെ​യും വെ​റു​തെ വി​ടി​ല്ല. ഫോ​ക്ക​സ് ചെ​യ്ത് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​വ​ർ​ക്കെ​തി​രെ കൃ​ത്യ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ര​ള ബാ​ങ്ക് ആ​സ്ഥാ​ന​ത്ത് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സി​സി​ടി​വി കാ​മ​റ പ​ർ​ച്ചേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​രാ​തി ല​ഭി​ച്ചാ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ര​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച് ക​ണ​ക്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ന​ഷ്ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ഴി​മ​തി​യാ​ണ് പ​ല​പ്പോ​ഴും ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. നി​ക്ഷേ​പ​ക​ർ​ക്ക് ജീ​വി​തം ത​ന്നെ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​ത്. അ​ഴി​മ​തി ന​ട​ത്തി​യ​വ​രെ​യും അ​തി​ന് കൂ​ട്ടു​നി​ന്ന​വ​രെ​യും സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up